Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prediction And Reels Contest

ലോകകപ്പ് ഫുട്‌ബോള്‍ പ്രവചനം, റീല്‍സ് മത്സരം: സമ്മാനങ്ങള്‍ വിതരണം ചെയ്തു

ച​ങ്ങ​നാ​ശേ​രി: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ദീ​പി​ക ന​ട​ത്തി​യ പ്ര​വ​ച​ന​മ​ത്സ​ര​ത്തി​ലും ജ​ന​കീ​യ റീ​ല്‍സ് മ​ത്സ​ര​ത്തി​ലും വി​ജ​യി​ക​ളാ​യ​വ​ര്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​ട​ന്ന ദീ​പി​ക​യു​ടെ 140-ാം വാ​ര്‍ഷ​കാ​ഘോ​ഷ ച​ട​ങ്ങി​ലാ​ണ് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.

കോ​ട്ട​യം സി​റി​ല്‍സ് ജ്വ​ല്ല​റി​യു​മാ​യി ചേ​ര്‍ന്ന് ന​ട​ത്തി​യ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ല്‍ ബം​പര്‍ വി​ജ​യി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ജോ​ബി ജോ​ണി​ന് സ​മ്മാ​ന​മാ​യ ഒ​രു പ​വ​ന്‍ സ്വ​ര്‍ണ​നാ​ണ​യം മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ് സ​മ്മാ​നി​ച്ചു.

കോ​ട്ട​യം യൂ​ണീ​ക്ക് എ​ന​ര്‍ജി​യു​മാ​യി ചേ​ര്‍ന്ന് ന​ട​ത്തി​യ ജ​ന​കീ​യ റീ​ല്‍സ് മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പാ​മ്പാ​ടി വി​മ​ലാം​ബി​ക സീ​നി​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന് ഒ​ന്നാം സ​മ്മാ​ന​മാ​യ ലാ​പ് ടോ​പ്പും ര​ണ്ടാം സ്ഥാ​നം നേ​ടി​യ നേ​ര്യ​മം​ഗ​ലം നീ​ണ്ടു​പാ​റ സെ​ന്‍റ് മേ​രീ​സ് എ​ല്‍പി സ്‌​കൂ​ളി​ന് സ​മ്മാ​ന​മാ​യ ടാ​ബും മൂ​ന്നാം സ്ഥാ​നം നേ​ടി​യ കോ​ട്ട​യം ക​ള​ത്തി​പ്പ​ടി ഗി​രി​ദീ​പം ബ​ഥ​നി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​നു സ​മ്മാ​ന​മാ​യ മൊ​ബൈ​ല്‍ ഫോ​ണും മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ് സ​മ്മാ​നി​ച്ചു.

Latest News

Corehub Up